02:50pm 14 November 2026
NEWS
സാധാരണക്കാര്‍ക്ക് അവഗണനയും വന്‍കിട മുതലാളിമാര്‍ക്ക് പരിഗണനയുമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ശൈലിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
14/06/2025  10:35 AM IST
ചെറുകര സണ്ണിലൂക്കോസ്
സാധാരണക്കാര്‍ക്ക് അവഗണനയും വന്‍കിട മുതലാളിമാര്‍ക്ക് പരിഗണനയുമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ശൈലിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

ഭരണമാറ്റത്തിനായി ജനം ആഗ്രഹിക്കുന്നു. അത്രയേറെ ദുരിതമാണ് ഈ സര്‍ക്കാരിനെ കൊണ്ട് ജനം അനുഭവിക്കുന്നത്. വന്യമൃഗ ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുമ്പോള്‍ സര്‍ക്കാരും വനം വകുപ്പും നിഷ്‌ക്രിയമാണ്. വികസനവും ജനക്ഷേമവും മുന്നോട്ട് വെയ്ക്കാനില്ലാത്തതിനാല്‍ വര്‍ഗീയതയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് പ്രചരാണത്തിനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്.  വികസനം ചര്‍ച്ച ചെയ്താല്‍ ഒറ്റപ്പെടുമെന്ന ഭയമാണ് സിപിഎമ്മിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. 

വിലക്കയറ്റം അടുക്കളകളെ ബാധിച്ചു. അതിന്റെ ബാധ്യത അനുഭവിക്കുന്നത് വീട്ടമ്മമാരാണ്. സ്‌കൂളുകള്‍ തുറന്ന ഈമാസം അധിക ചെലവാണ് ഓരോ കുടുംബവും നേരിട്ടത്. അതനുസരിച്ചുള്ള വരുമാന വര്‍ധനവ് അവര്‍ക്കില്ല. നികുതിയും വൈദ്യുതി,വെള്ളക്കര നിരക്ക് വര്‍ധനയും സാധനങ്ങളുടെ അമിത വിലയും  കുടുംബ ബജറ്റ് തകര്‍ത്തു. സപ്ലൈകോ, പൊതുവിതരണ കേന്ദ്രങ്ങള്‍ എന്നിവ ഇപ്പോള്‍ നോക്കുകുത്തിയാണ്.  ഓരോ സാധാരണക്കാരനും പിണറായി ഭരണത്തിനെതിരായ അമര്‍ഷം കൊണ്ട് പുകയുകയാണ്. ആരോഗ്യമേഖലയുടെ അവസ്ഥ പരിതാപകരമാണ്. ആശുപത്രികളില്‍ മരുന്ന് പോലും ലഭിക്കുന്നില്ല. കാരുണ്യ, ശ്രുതിതരംഗം പോലുള്ള ചികിത്സാ പദ്ധതികളെല്ലാം സര്‍ക്കാര്‍ കാശ് നല്‍കാത്തതിനാല്‍ മുടങ്ങി. ക്ഷേമപെന്‍ഷനുകളും ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനവും താളം തെറ്റി. കര്‍ഷകര്‍ക്കാണേല്‍ വരുമാനം ഇല്ലെന്ന് മാത്രമല്ല സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട കുടിശ്ശിക കിട്ടാക്കനിയായി.ദേശീയ-സംസ്ഥാന പാതകളിലെ സഞ്ചാരം ഇപ്പോള്‍ മരണക്കളിയായി മാറി. കപ്പല്‍ അപകടത്തെ തുടര്‍ന്ന് തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്ക പരിഹിക്കുന്നതിന് പകരം വന്‍കിട കപ്പല്‍ മുതലാളിമാരെ എങ്ങനെയെല്ലാം സംരക്ഷിക്കാമെന്നാണ് ഈ സര്‍ക്കാര്‍ ആദ്യം നോക്കിയത്. ഗത്യന്തരമില്ലാതെ കേസെടുത്തെങ്കിലും മത്സ്യത്തൊഴിലാളികളുടെ ആശങ്കയും മത്സ്യസുരക്ഷയെ സംബന്ധിച്ച പൊതുജനത്തിന്റെ സംശയങ്ങളും ദൂരികരിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടാത്തത് പ്രതിഷേധാര്‍ഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതജീവന സമരം നടത്തുന്ന തൊഴിലാളികള്‍ പിണറായി സര്‍ക്കാരിന്റെ കണ്ണില്‍ വെറുക്കപ്പെട്ടവരാണ്. തൊഴിലില്ലായ്മ നിരക്ക് ക്രമാതീതമായി വര്‍ധിക്കുകയാണ്. അപ്പോഴും സിപിഎം അനുഭാവികള്‍ക്കും അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കുമായി പിന്‍വാതില്‍ നിയമനത്തിനുള്ള വാതിലുകള്‍ മലക്കെ തുറന്നിട്ട് കേരളത്തിലെ യുവത്വത്തെയാണ് ഈ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നത്. ക്രമസമാധാന തകര്‍ച്ചയും ലഹരി വ്യാപനവും നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ത്തു. ഇതെല്ലാം പരിഹരിക്കുന്നതിനെക്കാള്‍ പിണറായി സര്‍ക്കാരിന് താല്‍പ്പര്യം ധനവ്യയ ധൂര്‍ത്തും ആഢംബരവും സ്വന്തം കുടുംബക്ഷേമവും മാത്രമാണ്. നാളുകള്‍ എണ്ണപ്പെട്ട പിണറായി സര്‍ക്കാരിന് ശക്തമായ താക്കീത് നല്‍കാനുള്ള അവസരമാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പെന്നും യുഡിഎഫിനെ വിജയിപ്പിച്ച് ആ ദൗത്യം നിറവേറ്റാന്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍ തയ്യാറാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img